Sunday, July 19, 2009

നിന്നെ തേടുന്നത്‌...

യാത്രയില്‍ നീ കൂടെ പോരൂ, പോകാന്‍ ഇനിയുമേറെ ദൂരം. അനന്തമായ ദൂരം. കാട്ടരുവിയുടെ ആ ദൂരത്തെക്കാള്‍ ദൂരം. മഹാകാലത്തിന്റെ ദൂരം. ആ ദൂരം മറികടക്കാന്‍ നീ കൂടെ പോരൂ... നീ മാത്രം പോരൂ... സഖീ എന്റെ വിളി കേള്‍ക്കുന്നില്ലേ? ഈ ആത്മാവിന്റെ വിങ്ങല്‍ അറിയുന്നില്ലേ? നീ എവിടെയായാലും എന്തായാലും ഈ വിളി കേള്‍ക്കാതിരിക്കാനാവില്ല. കാരണം നീ എന്റെതാണ്. എന്റേത് മാത്രം. ഒരിക്കല്‍ എന്നില്‍ നിന്നും തെറിച്ചുപോയ ആ പാതിയാണ് നീ. ആ പാതിയില്ലെങ്കില്‍ എങ്ങനെ ഞാന്‍ പൂര്‍ണനാകും... എങ്ങനെയാണ് ഞാന്‍ ശാന്തി നേടുക! എന്റെ പ്രണയമേ പറയുക, ഇക്കാലമത്രയും ഒളിഞ്ഞിരുന്നിട്ടും ഇനിയും എന്നിലേക്ക്‌ വരാന്‍ മടിക്കുന്നതെന്ത്? നിനക്കു എന്താണ് സംഭവിച്ചത്? നീ മറ്റേതെങ്കിലും ശിഖരത്തില്‍ ഒടുങ്ങിയോ പ്രാവേ? എങ്കിലും ആ ശിഖരത്തില്‍ നിന്നും നിനക്കു വരാതിരിക്കാനാവില്ല. കാരണം ഞാന്‍ നിനക്കായി കാത്തിരിക്കുന്നു. എന്റെ ആത്മാവിന്റെ ദാഹമകറ്റാന്‍ വരിക. ഞാന്‍ നിന്നില്‍ ലയിക്കട്ടെ. നമുക്കാ പഴയ ബിന്ദുവിലേക്ക് മടങ്ങാം. എത്ര വിവശമീ യാത്ര. എന്റെ നയനങ്ങള്‍ നിന്നെ തേടി കൊണ്ടേയിരിക്കുന്നു...

4 comments:

Anonymous said...

പ്രണയം എന്നും വേദന മാത്രമാണ്.. അത് ഉള്ളില്‍ നിറയുന്ന വിശുദ്ധമായ നിഷ്കളങ്കമായ പ്രണയത്തിനു.. അങ്ങനല്ലതെയും പ്രണയിക്കാം.. ചാറ്റ് മഴയായി പെയ്തു misscall സ്വപ്നങ്ങളായി.. അങ്ങേനും പ്രണയിക്കാം... പേര് മാറ്റണം എന്ന് മാത്രം.. എന്തായാലും കൊള്ളാം പ്രണയ ചിന്തകള്‍.. വീണ്ടും വരാം..

bindukrishnan said...

ellavarudeyum ullilundaakaam ithupole pranayam... ethrapere athu prakadippikkum?arundu poornatha thedunnavar?.. thedunnundaavaam..pakshe poornatha ...athenthilennariyaathe..veruthe chuttum mattenthino thirayunnavar...avaralle innu kooduthal...njanum kothikkunnu ...njaanum ee thettathil koodunnu...snehathode...

സുദർശൻ said...

SNEHATHINDE PATTUNOOLINAL HRUDAYANGALE KORTHINAKKUNNU DAIVAM.
NALANDA,LINK.

dilshad raihan said...

ikka

nannayitund

Back to TOP